ജാമിഅത്തുൽ ഹിന്ദ് യൂണിവേഴ്സിറ്റി തല മഹറജാൻ ഫെസ്റ്റിൽ അഭിമാനകരമായ നേട്ടം കരസ്ഥമാക്കി തിരുവനന്തപുരം സൈത്തൂൻ അക്കാദമി.
Achievements

ജാമിഅത്തുൽ ഹിന്ദ് യൂണിവേഴ്സിറ്റി തല മഹറജാൻ ഫെസ്റ്റിൽ അഭിമാനകരമായ നേട്ടം കരസ്ഥമാക്കി തിരുവനന്തപുരം സൈത്തൂൻ അക്കാദമി.

1 min read|February 15, 2025

ജാമിഅത്തുൽ ഹിന്ദ് യൂണിവേഴ്സിറ്റി തല മഹറജാൻ ഫെസ്റ്റിൽ അഭിമാനകരമായ നേട്ടം കരസ്ഥമാക്കി തിരുവനന്തപുരം സൈത്തൂൻ അക്കാദമി.മുന്നൂറോളം ക്യാമ്പസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ മത്സരിച്ച മഹറജാനിൽ കൂടുതൽ സ്കോർ നേടിയ മികച്ച പത്ത് ക്യാമ്പസിൽ സൈത്തൂൻ അക്കാദമി ഇടം പിടിച്ചു. വിവിധ മത്സരങ്ങളിൽ സൈത്തൂൻ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇബ്തിദാഇയ്യ കാറ്റഗറിയിലെ ആവേശകരമായ ക്വിസ് മത്സരത്തിൽ ഹാഫിള് നജ് വാൻ അബ്ദുല്ലയും അക്കാദമിക് പേപ്പർ പ്രസന്റേഷനിൽ ഹാഫിള് ഹാഫിദ് ബിൻ അബ്ദുന്നാസറും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് അഭിനന്ദനങ്ങൾ.

Share This News