
സൈക്രെഡ് സെർച്ച് ആൾ ഇന്ത്യ ക്വിസ് മത്സരത്തിൽ സൈത്തൂൻ അക്കാദമിക്ക് വിജയം
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന്റെ നേതൃത്വത്തിൽ അരീക്കോട് മജ്മഇന് കീഴിൽ സംഘടിപ്പിച്ച ആൾ ഇന്ത്യ ക്യാമ്പസ് ക്വിസ് മത്സരത്തിൽ തിരുവനന്തപുരം സൈത്തൂൻ അക്കാദമിയെ പ്രതിനിധീകരിച്ച ജുനൈദ് കടവത്തൂർ, നജ് വാൻ അബ്ദുള്ള കുറ്റ്യാടി എന്നിവർ മികച്ച വിജയം കരസ്ഥമാക്കി. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട മുപ്പതു ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിൽ മാറ്റുരച്ച ഫൈനൽ റൗണ്ട് മത്സരത്തിൽ സൈത്തൂൻ അക്കാദമി നാലാം സ്ഥാനവും ക്യാഷ് അവാർഡ് നേട്ടത്തിനും അർഹരായി. വിജയികളെ സൈത്തൂൻ അക്കാദമി മാനേജ്‍മെന്റ് & സ്റ്റാഫ് കമ്മിറ്റി അനുമോദിച്ചു.




