യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു
Events

യുദ്ധങ്ങൾക്കെതിരെ സമാധാന സന്ദേശവുമായി സൈത്തൂൺ അക്കാദമി; യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു

1 min read|August 6, 2026

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് "Say No to War" എന്ന സന്ദേശമുയർത്തി സൈത്തൂൺ അക്കാദമി സീ-സൈൻ (Z-SIGN) സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ യുദ്ധവിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു.

സ്റ്റുഡന്റ്സ് യൂണിയൻ കൺവീനർ ജുനൈദ് പുലാമന്തോൾ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉസ്താദ് സുഫിയാൻ നൂറാനി അസംബ്ലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന യുദ്ധഭീതികൾക്കും അക്രമങ്ങൾക്കുമെതിരെ മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും ശബ്ദമുയർത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളായ അബ്ദുൾ അമാൻ പത്തനംതിട്ട, സുഫിയാൻ മംഗലാപുരം എന്നിവർ വിഷയാധിഷ്ഠിത പ്രമേയ പ്രഭാഷണം നടത്തി. സമാധാനപൂർണ്ണമായ ഒരു നാളേക്കായി വിദ്യാർത്ഥികൾ ഒന്നടങ്കം പങ്കെടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ ഹാഫിദ് ഒമാച്ചപ്പുഴ ചൊല്ലിക്കൊടുത്തു. ബാസിത് പാലക്കാട് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Share This News

More News

സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണം തിരുവനന്തപുരത്ത് പ്രൗഢമായി; സയ്യിദ് അലി ബാഫഖി തങ്ങൾ മാതൃകാ വ്യക്തിത്വമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണം തിരുവനന്തപുരത്ത് പ്രൗഢമായി; സയ്യിദ് അലി ബാഫഖി തങ്ങൾ മാതൃകാ വ്യക്തിത്വമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

November 21, 2026

​തിരുവനന്തപുരം: മഹാപാണ്ഡിത്യം കൊണ്ടും വിനയത്താലും ആത്മീയ വെളിച്ചത്താലും പതിറ്റാണ്ടുകളോളം സമൂഹത്തിന് നന്മ ചൊരിഞ്ഞ മഹനീയ വ്യക്തിത്വമായിരുന്നു...

ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ (MANUU) സംഘടിപ്പിച്ച 'കോൺസ്റ്റിറ്റ്യൂഷണൽ ലിറ്ററസി & റെസിലിയൻസ് ബിൽഡിങ്' ദേശീയ ശിൽപ്പശാലയിൽ പങ്കാളിയായി സൈത്തൂൻ അക്കാദമി വിദ്യാർത്ഥി ജുനൈദ് പി കടവത്തൂർ.

ഭരണഘടനാ മൂല്യങ്ങളിലുള്ള അവഗാഹം, സാമൂഹിക പ്രതിബദ്ധത, വിഷയത്തോടുള്ള താല്പര്യം എന്നിവ മുൻനിർത്തി കൃത്യമായ മാനദണ്ഡങ്ങളുടെയും പരിശോധനകളുടെയും...

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

സൈതൂൺ അക്കാദമിയിൽ യു.പി.എസ്.സി., പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമായി

July 9, 2026

സിവിൽ സർവീസ്, പി.എസ്.സി. ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായുള്ള സൈതൂൺ അക്കാദമിയുടെ ഈ വർഷത്തെ യു.പി.എസ്.സി., പി.എസ്.സി....

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമി പുതിയ അധ്യയന വർഷത്തെ ദർസാരംഭത്തിന് നേതൃത്വം നൽകി

June 10, 2026

സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദു റഹ്മാൻ സഖാഫി വിഴിഞ്ഞം സൈത്തൂൻ അക്കാദമിയുടെ പുതിയ...

സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

May 10, 2026

മതപഠനത്തോടൊപ്പം തലസ്ഥാന നഗരിയിൽ സൗജന്യമായി IAS ന് തയ്യാറെടുക്കാം! സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു...