ജാമിഅത്തുൽ  ഹിന്ദ് കൊല്ലം ദാഇറ മഹ്റജാൻ സൈത്തൂൻ അക്കാദമി ജേതാക്കൾ
Achievements

ജാമിഅത്തുൽ ഹിന്ദ് കൊല്ലം ദാഇറ മഹ്റജാൻ സൈത്തൂൻ അക്കാദമി ജേതാക്കൾ

1 min read|April 3, 2026

തെക്കൻ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്ത ജാമിഅത്തുൽ ഹിന്ദ് കൊല്ലം ദാഇറ മഹ്റജാൻ ഫെസ്റ്റിൽ ഇബ്തിദാഇയ്യ വിഭാഗത്തിൽ തിരുവനന്തപുരം സൈത്തൂൻ ഇന്റഗ്രേറ്റഡ് സിവിൽ സർവീസ് അക്കാദമിക്ക് ഓവറോൾ കിരീടം. ആറ്റിങ്ങൽ മഖ്ദൂമിയ്യയിൽ വെച്ചു നടന്ന ദാഇറ മഹ്റജാനിൽ 12 മത്സര ഇനങ്ങളിൽ സൈത്തൂൻ അക്കാദമി വിദ്യാർത്ഥികൾ 6 ഫസ്റ്റും 4 സെക്കന്റും 1 തേർഡ് പ്രൈസും നേടി 98 പോയിന്റ് കരസ്ഥമാക്കിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. ഇതോടെ സിറാജുൽ ഹുദ കുറ്റ്യാടിയിൽ വെച്ചു അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് തല മഹ്‌റജാൻ മത്സരങ്ങളിലേക്ക് സൈത്തൂൻ അക്കാദമിയിലെ പ്രതിഭകളായ വിവിധ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു.

ദർസ് ദഅവാ വിദ്യാർത്ഥികളുടെ മതഗ്രന്ഥങ്ങളിലുള്ള അവഗാഹം പരിപോഷിപ്പിക്കുന്നതിനായി ജാമിഅത്തുൽ ഹിന്ദ് നടത്തുന്ന മത്സര പരിപാടിയാണ് മഹ്റജാൻ.

സ്വർഫ് നഹ് വ് ടെസ്റ്റ്‌, ഇബാറത്ത് വായന, അറബി പ്രസംഗം, പേപ്പർ പ്രസന്റേഷൻ, അറബിക് നശീദ,ഹിഫ്ളുൽ ഖുർആൻ, ഹിഫ്ളുൽ മുതൂൻ, ക്വിസ്, പദക്കളരി, അറബി ഇംഗ്ലീഷ് കയ്യെഴുത്ത് തുടങ്ങിയ കിടയറ്റ മത്സരങ്ങളാണ് ജാമിഅ മഹ്റജാനിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സൈത്തൂൻ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.

Share This News

More News

സൈത്തൂൻ അക്കാദമി  അഡ്മിഷൻ ആരംഭിച്ചു

സൈത്തൂൻ അക്കാദമി അഡ്മിഷൻ ആരംഭിച്ചു

May 10, 2026

മതപഠനത്തോടൊപ്പം തലസ്ഥാന നഗരിയിൽ സൗജന്യമായി IAS ന് തയ്യാറെടുക്കാം! സൈത്തൂൻ അക്കാദമി തിരുവനന്തപുരം അഡ്മിഷൻ ആരംഭിച്ചു...

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സാനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി നെറ്റ് യോഗ്യത നേടി.

April 21, 2026

തിരുവനന്തപുരം: കവടിയാറിൽ പ്രവർത്തിക്കുന്ന സൈതൂൻ അക്കാദമിയുടെ പ്രിൻസിപ്പൽ ഒ.കെ. റാഷിദ് അഹ്സനിക്ക് ചരിത്ര വിഷയത്തിൽ യു.ജി.സി...

ഭരണരംഗത്ത് മികച്ച ഉദ്യോഗസ്ഥരെ വളർത്തണം; സൈത്തൂൻ അക്കാദമിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ  മുഹമ്മദ്‌ ഹനീഷ് IAS.

കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ ജനാബ് മുഹമ്മദ്‌...

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്; സൈത്തൂൻ അക്കാദമി 'ജെൻസി സിവിൽസ്' ക്യാമ്പിൽ ആത്മവിശ്വാസം പകർന്ന് അജയ് ആർ രാജ്

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിലേക്ക്; സൈത്തൂൻ അക്കാദമി 'ജെൻസി സിവിൽസ്' ക്യാമ്പിൽ ആത്മവിശ്വാസം പകർന്ന് അജയ് ആർ രാജ്

April 21, 2026

അന്ധതയുടെ പരിമിതികളിൽ നിന്നും IAS എന്ന സ്വപ്ന നേട്ടത്തിന്റെ നെറുകയിലെത്തിയ മലയാളത്തിന്റെ അഭിമാനം ശ്രീ അജയ്...

GenzCivils സമ്മർ ക്യാമ്പിന്    സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം

GenzCivils സമ്മർ ക്യാമ്പിന് സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം

April 21, 2026

സിവിൽ സർവീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും ഗവണ്മെന്റ് ഓഫീസർമാരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും കരിയർ...

ജാമിഅത്തുൽ ഹിന്ദ് കൊല്ലം ദാഇറ മഹ്റജാൻ സൈത്തൂൻ അക്കാദമി ജേതാക്കൾ | Zaithoon Academy