
GenzCivils സമ്മർ ക്യാമ്പിന് സൈത്തൂൻ അക്കാദമിയിൽ പ്രൗഢമായ സമാരംഭം
സിവിൽ സർവീസ്
ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും
ഗവണ്മെന്റ് ഓഫീസർമാരുടെയും
വിദ്യാഭ്യാസ വിചക്ഷണരുടെയും
കരിയർ വിദഗ്ധരുടെയും നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റിയിൽ സൈത്തൂൻ അക്കാദമി സംഘടിപ്പിക്കുന്ന ജൻസി സിവിൽസ് സമ്മർ ക്യാമ്പ് ഏപ്രിൽ 20,21,22 തിയ്യതികളിൽ കവടിയാർ സൈത്തൂൻ അക്കാദമിയിൽ ആരംഭിച്ചു.
ശ്രീ എ എ റഹീം എം പി ( ബഹു പാർലിമെന്റ് അംഗം) ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുമായി സംവദിച്ചു. സൈത്തൂൻ അക്കാദമി ഡയറക്ടർ സിദ്ധീഖ് സഖാഫി നേമം അധ്യക്ഷത വഹിച്ചു. മുനീർ നൂറാനി കൊല്ലം സ്വാഗതവും ഷഹീർ ഫാളിലി കായംകുളം നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളാണ് ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.




