
ജാമിഅ ക്യാമ്പസ് മഹ്‌റജാൻ ഫെസ്റ്റിൽ ടീം ഖുറാസാൻ ജേതാക്കൾ
ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിൽ സംസ്ഥാന തലം വരെ നടത്തപ്പെടുന്ന മഹ്രജാൻ ഫെസ്റ്റിന്റെ ക്യാമ്പസ് തല മത്സരങ്ങൾ തിരുവനന്തപുരം സൈത്തൂൻ അക്കാദമിയിൽ സംഘടിപ്പിച്ചു. ഇബ്തിദാഇയ്യ കാറ്റഗറി വിഭാഗത്തിൽ ടീം ഖുറാസാൻ ജേതാക്കളായി. പ്ലസ് വൺ വിദ്യാർത്ഥി നജ് വാൻ അബ്ദുള്ള കുറ്റ്യാടിയെ നജ്മുൽ മഹ് റജാനായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച എല്ലാ വിദ്യാർത്ഥികളെയും മാനേജ്‍മെന്റ് & സ്റ്റാഫ് കമ്മിറ്റി അനുമോദിച്ചു.




